പ്രവാസികളായ എഴുത്തുകാരുടെ തെരഞ്ഞെടുത്തു ചെറുകഥകളെയും ,കവിതകളെയും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ മലയാള മഹോത്സവത്തിൽ പ്രകാശനം ചെയ്ത മണമുള്ള മണലെഴുത്ത് എന്ന പുസ്തകത്തിന്റെ ഭാഗമായ എഴുത്തുകാരുടെ സംഗമവും ചർച്ചയും സംഘടിപ്പിച്ചു .


മസ്‌കറ്റിലെ അസൈബ ഗാർഡൻസിൽ നടന്ന സാഹിത്യസ്നേഹ സംഗമം ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് അംഗം സി എം നജീബ് ഉത്ഘാടനം ചെയ്തു .
മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ , ഇന്ത്യൻ സോഷ്യൽ ക്ലബ് സുർ പ്രസിഡന്റ് ഹസ്ബുള്ള മദാരി ,മസ്കറ്റ് പഞ്ചവാദ്യ സംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ ,ബ്ലൂ ബെറീസ്‌ മാനേജിങ് ഡയറക്‌ടർ മുഹമ്മദ് ബഷീർ , ഡോക്‌ടർ രഷ്മി ,പിങ്കു അനിൽ എന്നിവർ സംസാരിച്ചു മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും കൾച്ചർ കോഡിനേറ്റർ രാജൻ കോക്കൂരി മറുപടി പ്രസംഗവും നടത്തി .

മണമുള്ള മണലെഴുത്ത് എന്ന് എഴുതിയ കേക്ക് മുറിച്ചുസന്തോഷം പരസ്പരം പകർന്നാണ് സ്നേഹസാഹിത്യസംഗമം സമാപിച്ചത് .അനികുമാർ ,ഫൈസൽ ടി വി കെ ,ശശി തൃക്കരിപ്പൂർ ,മനോജ് ,സേതു എന്നിവർ പരിപാടികൾക്ക് നേത്ര്ത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *