ശനിയാഴ്ച രാവിലെ മുതൽ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. സിഎഎയുടെ പ്രവചനമനുസരിച്ച്, ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഖിലിയ, നോർത്ത്, സൗത്ത് അൽ ഷർഖിയ, ദോഫാർ ഗവർണറേറ്റുകളിൽ 20-45 മില്ലിമീറ്റർ വരെ കനത്ത മഴ ബാധിക്കും.
ശക്തമായ കാറ്റ് (15-35 നോട്ട്) പ്രതീക്ഷിക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

