അരനൂറ്റാണ്ടു കാലത്തെ സേവന, സാംസ്കാരിക പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള മുസ്ലിം കള്‍ചറല്‍ സെന്ററിന്റെ ചരിത്രപുസ്തകം ‘പ്രവാസ കാലത്തിന്റെ സാംസ്കാരിക മുദ്രകള്‍’ തയ്യാറാക്കുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.പി ചെറൂപ്പയും കെ.എസ്. മുസ്തഫയുമാണ് പിന്നിൽ പ്രവർത്തിക്കുകയെന്ന് കെഎംസിസി ഫൗണ്ടേഴ്സ് ഓര്ഗനൈസേഷന് ചെയര്മാന് മലയില്‍ അബ്ദുല്ലക്കോയ, ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി ചോക്ളി, ട്രഷറര്‍ പി.എ. അബൂബക്കര്‍ ഹാജി, യുഎഇ കോഓഡിനേറ്റര്‍ ഇബ്രാഹിം മുറിച്ചാണ്ടി, എക്സിക്യൂട്ടീവ് മെംബര്‍ പി.എ. ഹംസ ഹാജി എന്നിവര്‍ പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഗള്‍ഫിലെത്തിയ പ്രവാസി സമൂഹത്തിന്റെ കൂടി ചരിത്രമായിരിക്കും ഇൗ പുസ്തകം. ഇംഗ്ളീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തും ദുബായിലുമായി നടക്കും.

