ഡെങ്കി അടക്കമുള്ള പല ഗുരുതര രോഗങ്ങൾക്കും കാരണമാകുന്ന ഈ ഡിസ് ഈജിപ്തി കൊതുകിനെ തുരത്താനുള്ള നടപടികൾ ആരംഭിച്ച് മസ്കത്ത് മുനിസിപാലിറ്റി.!
കൊതുകിനെ തുരത്താൻ മുനിസിപാലിറ്റി സംഘം എത്തുമ്പോൾ വീടുകളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും പാർപ്പിട യൂനിറ്റിലേക്കും അവരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കൊതുകിനെ തുരത്താനുള്ള പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്ക ണം. കിംവദന്തികൾ പരത്തരുതെന്നും അധികൃതർ അഭ്യർഥിച്ചു. സൗത്ത്- നോർത്ത് മബീല, നോർത്ത് സൗത്ത് ഹെയ്ൽ , സൗത്ത് അൽ മവാലിഹ്, അൽ ഖൂദ്, സൂർ അൽ ഹദീദ്, മത്ര – ബൗശർ വിലായതുകൾ തുടങ്ങിയ പ്രദേശങ്ങളിലെ പൗരന്മാരും വിദേശികളുമാണ് ശ്രദ്ധിക്കേണ്ടത്.
മെയ് 28 വരെയാണ് മുനി സിപാലിറ്റി സംഘങ്ങളുടെ കൊതുക് തുരത്തൽ പ്രവർത്തനം. രാവിലെ ഏഴ് മുതൽ 11 വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെയുമാണ് ഇവരുടെ പ്രവർത്തനമുണ്ടാകുക. കൊതുകിനെയും അത് പെറ്റു പെരുകുന്ന ഉറവിടങ്ങളെയും നശിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.*