ഒമാന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ പ്രാവസികളുടെ പരാതി നേരിട്ടുകേള്‍ക്കാന്‍ അവസരമൊരുക്കുന്നു. ഈ മാസം 19ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30മുതല്‍ നാലുമണിവരെ ഇന്ത്യന്‍ എംബസ്സിയില്‍ ഇതിനായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുകയാണെന്ന് എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി
ഇന്ത്യക്കാരായ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എംബസ്സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരാതികള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധ്യമാകും. 98282270 എന്ന നമ്പറില്‍ വിളിച്ചു റജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനും സാധിക്കും. എന്നാല്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാതെയും ഓപ്പണ്‍ഹൗസില്‍ പങ്കെടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ എംബസ്സി മുമ്പാകെ അറിയിക്കാന്‍ കഴിയും. അവനസരം പ്രയോജനപ്പെടുത്തണമെന്ന്