അഞ്ചു വര്ഷമായി രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വന്നിരുന്ന മലയാളിയുടെ മൃതദേഹം മസ്കറ്റ് കെഎംസിസി നാട്ടിലെത്തിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ മാത്യു ഫിലിപ്പാണ് (54 )അഞ്ചു വര്ഷം മുമ്പ് സ്പോൺസറിൽ നിന്നും ഒളിച്ചോടി ബിദിയ യിലെത്തി രേഖകളില്ലാതെ താമസിച്ചു ജോലി ചെയ്തു വന്നിരുന്നത് .
കഴിഞ്ഞ ദിവസം മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം രേഖകൾ ഇല്ലാത്തതിന്റെ പേരിൽ നാട്ടിലെ എത്തിക്കാൻ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് കെഎംസിസി യുടെ ഇടപെടൽ.
ഇബ്രയിലെയും ബിദിയയിലെയും കെഎംസിസി യുടെയും കെഎംസിസി കേന്ദ്രകമ്മറ്റിയുടെയും ശ്രമഫലമായി റോയൽ ഒമാൻ പോലീസും ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.

