പുതുതായി ലൈസൻസ് എടുത്തവരുടെ ബ്ലാക്ക് പോയന്റുകൾ (ഗതാഗത ലംഘനം) 12ൽ കൂടുതലാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പൊ ലീസ് അറിയിച്ചു.
പുതുതായി ലൈസൻസ് എടുക്കുമ്പോൾ ഒരുവർഷത്തെ താൽക്കാലിക ലൈസൻസ് ആണ് നിലവിൽ ഒമാനിൽ നൽകുക.
പുതുക്കൽ കാലയളവിൽ ബ്ലാക്ക് പോയന്റുകൾ 10ൽ കൂടുതലാണെങ്കിലും റദ്ദാക്കും. ഇങ്ങനെയുള്ളവർക്ക് വീണ്ടും ലൈസൻസ് എടുക്കണമെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം.
എന്നാൽ, ബ്ലാക്ക് പോയന്റ ആറിൽ കവിയുന്നില്ലെങ്കിൽ, കാറ്റഗറി അനുസരിച്ച് ഡ്രൈവിങ് ലൈസൻസ് നൽകുന്നതായിരിക്കും. ട്രാഫിക് ലംഘനങ്ങളുടെ എണ്ണം ഏഴിനും 12നും ഇടയിലാണെങ്കിൽ, നിശ്ചിത ഫീസ് നൽകി താത്കാലിക ലൈസൻസ് ഒരു വർഷത്തേക്ക് ഒരു തവണ മാത്രം പുതുക്കി നൽകുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നിലവിൽ ഒരു വർഷത്തേ ക്കാണ് ആർ.ഒ.പി ലൈസൻസ് (ടെമ്പററി) നൽകുന്നത്. ഇതിന് ശേഷമാണ് പിന്നീട് രണ്ടു വർഷത്തേക്ക് ലൈസൻസ് അനുവദിക്കുക.

