ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂടേറുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി വരെ ഉയരും. തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും ചൂട് കൂടുതൽ അനുഭവപ്പെടുക. സുഹാറില്‍ ഇന്നലെ 44 ഉം സഹമില്‍ 43 ഉം ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഈ വേനല്‍ക്കാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്.
അതേസമയം, പുറം ജോലിക്കാരായ നിര്‍മാണ തൊഴിലാളികള്‍ക്കാണ് ചൂട് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ മധ്യാഹ്ന വിശ്രമ സമയം നേരത്തേ തന്നെ വേണമെന്നതാണ് പലരും ആവശ്യപ്പെടുന്നത്. മൂന്നു മാസത്തെ മധ്യാഹ്ന വിശ്രമ സമയം ജൂണ്‍ ഒന്നു മുതലാണ് കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ചിരുന്നത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ വേളയുണ്ടാകുക.
![](https://inside-oman.com/wp-content/uploads/2023/05/Hot-Sun-Thermometer-Heatwave-Concept-1024x682.webp)
![](https://inside-oman.com/wp-content/uploads/2023/04/WhatsApp-Image-2021-07-02-at-3.20.08-PM.jpeg)