2023 ലെ 10,12 ക്ലാസ് CBSE പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂൾ അൽ മബേല വിദ്യാർത്ഥികൾ മികച്ച വിജയം നേടി
പരീക്ഷകളിൽ വിദ്യാർത്ഥികൾ പ്രശംസനീയമായ വിജയമാണ് നേടിയത്, പന്ത്രണ്ടം ക്ലാസ്സിൽ മൊത്തം 96% സ്‌കോറോടെ ആഞ്ചല ദത്ത സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. . കൊമേഴ്‌സ് സ്ട്രീമിൽ, മാർക്കറ്റിംഗിൽ 96% സ്‌കോറോടെ പ്രിയ ആൻ ജേക്കബിനാണ് ഒന്നാം സ്ഥാനം. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 86.5% സ്‌കോറോടെ ഫാത്തിമ സഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 111 കുട്ടികളിൽ 36 പേർ ഡിസ്റ്റിംഗ്ഷനും 57 പേർ ഉയർന്ന ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
2022-23 അധ്യയന വർഷത്തിൽ 10 വിദ്യാർത്ഥികളുമായി ആരംഭിച്ച ഹ്യുമാനിറ്റീസ് സ്ട്രീം, നൂറ് ശതമാനം വിജയത്തോടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ. 205 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 98.4 ശതമാനം മാർക്കുനേടി രാഹുൽ ഇളമാരൻ കരികാലൻ, നവനീത് ഗോപാലൻ എന്നിവർ അഭിമാന താരങ്ങളായി.
97.6 ശതമാനം മാ ർക്കോടെ എമ്മ വെസ്ലി രണ്ടാം സ്ഥാനം നേടിയപ്പോൾ പുഷ്പക് മഹേഷ് മാലി, അൻസൽ സെയ്തലി എന്നിവർ 97.4 ശതമാനം മാർക്കു നേടി മൂന്നാം സ്ഥാനവും പങ്കിട്ടു. പരീക്ഷ എഴുതിയ 61 വിദ്യാർഥികൾ 90 ശതമാനത്തി നു മുകളിൽ മാർക്കു നേടിയപ്പോൾ 144 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനോടെ വിജയം സ്വന്തമാക്കുകയും ചെയ്തു.
വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർ: ഇംഗ്ലീഷ് -സന പർവീൺ (97 മാർക്ക്). മലയാളം- ഏയ്ഞ്ചൽ സാറാ ബിജു, അനസൽ സെയ്ത ലി, ക്രിസ്റ്റി ജോസഫ്, ഹാനോക് ചാക്കോ ബിനു, ജിസ്നി മറിയ, അക്ഷയ് അനിൽകുമാർ, എഡ്ന ഷിബു, ലിമ്ന മെൽബിൻ, മിത്ര അന്ന ജിൻസ്(100 മാ ർക്ക്).
ഹിന്ദി- രാഹുൽ ഇളമാരൻ കരികാലൻ (98 മാർക്ക്). അറബി-മറിയം മുഹമ്മദ് കിഷോർ, സാക്കിറ ഖലീൽ (100 മാർക്ക്). സംസ്കൃതം-പുഷ്പക് മഹേ ഷ് മാലി, ലക്ഷ്യ എസ്. ദേശ്കുൽക്കർണി. കണക്ക് -രാഹുൽ ഇളമാരൻ ക രികാലൻ, പ്രേരണ ഗുരുദത് കത് മത് (98 മാ ത് ർക്ക്). സയൻസ്-ഹെർഷൽ ന റോൻഹ (99 മാർക്ക്). സോഷ്യൽ സയൻസ്- എമ്മ വെസ്ലി, ഗാഡിൻ സന്തോഷ്, നവനീത് ഗോപാലൻ (99 മാർക്ക്). ഇൻഫർമേഷൻ ടെക്നോളജി -പുഷ്പക് മഹേഷ് മാലി, ദിഷ ആയിഷ, സെയ്ദ് ഷിഫ ദഹസിൻ, സാക്കിറ ഖലീ ൽ, അനസൽ സെയ്തലി, ജെസ് ലിയ ജോയ്സൺ (100 മാർക്ക്). ആർട്ടിഫിഷൽ ഇന്റലിജൻസ് -സാത്വിക് ആനന്ദ് രംഗനാഥൻ, നരേൻ ബാലാജി വെങ്കിടേശ്വരൻ, പ്രേ രണ ഗുരുദത്ത് കമത്ത്, രാഹുൽ ഇളമാരൻ കരികാലൻ, സന പർവീൺ, അതുൽജിത് രാ ത് മങ്കുളത്, ജൂത് ഡ് എ മെർസൻ മാത്യു, റിദ റിയാസ്, ദർശനൻ സുബ്രഹ്മണ്യ ൻ കെ, മറിയം മുഹമ്മദ് കിഷോർ, നിയതി മനോഹർ തുൽസാനി, വൈണവി സുഭാഷ്, എമ്മ വെസ്‍ലി, നവ നീത് ഗോപാലൻ, ആബിയ ജോസ്, ജിയ ജോമ്സൺ, ലിമ്ന മെൽബിൻ (100 മാർക്ക്),
ഫിസിക്കൽ ആക്ടിവിറ്റി: ഹുദ വലക്കൽ (97 മാർക്ക്) ഉന്നതവിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനതാ രങ്ങളായ വിദ്യാർഥികളെയും അവരെ നേട്ടത്തിനു പ്രാ പ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് ക മ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പ ൽ പി. പ്രഭാകരൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.