സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ നാഷണല്‍ ലീഡേഴ്‌സ് ക്യാമ്പ് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 11 മണി വരെ ബര്‍ക്കയിലെ അല്‍ മദ്രസ ത്തുല്‍ തഖ് വ യില്‍ വെച്ച്‌നടക്കും. സമസ്ത ഇസ്ലാമിക് സെന്റര്‍ രൂപീകരിച്ചതിന് ശേഷമുള്ള പ്രവര്‍ത്തനം, ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി. ആഗസ്റ്റ് മാസം നടക്കുന്ന മേഖലാ സമ്മേളനങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
സംഘടനാ സംഘാടനം, ചര്‍ച്ചക്ക് ആമുഖം എന്നീ ക്ലാസുകള്‍ നടക്കും. നാഷണല്‍ നേതാക്കളും മേഖലയില്‍ നിന്നുള്ള ലീഡേഴ്‌സും ഗ്രൂപ്പുകളായി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആ സിമ, വസതിയ . ബാതിനിയ ഷര്‍ ഖിയ. ളഫാര്‍ എന്നീ മേഖലകളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി മേഖലകളിലെ വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുകയും, സമ്മേളന പ്രചരണങ്ങള്‍ ഏരിയകള്‍ അടിസ്ഥാനത്തില്‍ നടത്തുകയും ചെയ്യും.ക്യാമ്പിന്റെ വിവിധ സെഷനുകളില്‍ നാഷണല്‍ കമ്മിറ്റി നേതാക്കളും മേഖലാ ഭാരവാഹികളും അഭിസംബോധനം ചെയ്യും.