ഒമാനിൽ നിന്നുള്ള ” ഗോ ഫസ്റ്റ് ” ഫ്‌ളൈറ്റുകൾ റദ്ദാക്കിയതോടെ ഈ സെക്ടറുകളിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർദ്ധിച്ചു . ഈ സെക്ടറുകളിലേക്കു മൂന്നൂറു ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു
. കൊച്ചി, മുംബൈ , കണ്ണൂർ എന്നിവടങ്ങളിലേക്കു ആഴ്ചയിൽ മൂന്നു സർവീസുകൾ വീതം ” ഗോ ഫസ്റ്റ് നടത്തിയിരുന്നു , മുപ്പത് മുതൽ നാൽപതു റിയാൽ വരെ ആയിരുന്നു ടിക്കറ്റ് നിരക്ക് . ഈ കാരണങ്ങൾ കൊണ്ട് സാധാരണക്കാരായ യാത്രക്കാർ കൂടുതലും ഈ സർവീസുകളെ ആശ്രയിച്ചിരുന്നു .
വിമാന സർവീസുകൾ റദ്ദാക്കിയതോടെ മുഴുവൻ തുകയും തിരിച്ചു നൽകിയെങ്കിലും പകരം ടിക്കറ്റെടുക്കാൻ ഭീമമായ നിരക്കാണ് നൽകേണ്ടി വന്നത് . കണ്ണൂരിലേക്കുള്ള യാത്രക്കാരെയാണ് ഇത് കൂടുതലായും ബാധിച്ചത് .
ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത് . അതെ സമയം മെയ് 19 വരെ റദ്ദാക്കിയ ” ഗോ ഫസ്റ്റ് ” ഫ്‌ളൈറ്റുകൾ എന്ന് മുതൽ സർവീസ് പുനരാരംഭിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല . യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച കമ്പനി ഉടൻ തന്നെ സർവീസുകൾ ആരംഭിക്കും എന്ന് പറയുന്നുണ്ട് എങ്കിലും സർവീസുകൾ വീണ്ടും ആരംഭിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല .
2018 വരെ മികച്ച രീതിയിൽ സർവീസ് നടത്തിയ ജെറ്റ് ഐർവേസിന്റെ ഗതി തന്നെ ആയിരിക്കും ” ഗോ ഫസ്റ്റിനും ” എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ