ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗം 2023 – 2024 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം കൺവീനറായും സിദ്ധീഖ് ഹസൻ കോ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.
നവാസ് ചെങ്കള യാവും ട്രഷറർ. അനീഷ് കടവിൽ (ജോയിന്റ് ട്രഷറർ ), അബ്ദുൽ കരീം (കൾച്ചറൽ സെക്രട്ടറി ), ഹൈദ്രോസ് പുതുവന (എന്റർടൈന്മെന്റ് സെക്രട്ടറി), താജുദ്ധീൻ (സ്പോർട്സ് സെക്രട്ടറി ), നിധീഷ് മാണി (ചിൽഡ്രൻസ് വിങ് സെക്രട്ടറി ), ജെസ്‌ല മുഹമ്മദ് (വനിതാ കോഡിനേറ്റർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ.