50 പ്രമുഖ വ്യക്തിത്വങ്ങളെ സ്റ്റേൻസിൽ ആർട്ടിൽ വരച്ചതിന് ഒമാനിലെ ഇന്ത്യൻ സ്കൂൾ മബേല 9 ാം ക്ലാസ് വിദ്യാര്ത്ഥിനിആലിയ സിയാദിന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് കൂടാതെ, ആലിയ സിയാദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേരത്തെ സ്വന്തമാക്കിയിരുന്നു.
മസ്ക്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ വച്ച് നടന്ന പരിപാടിയിലാണ് മുന്‍ ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ആലിയ സിയാദിന് സമ്മാനിച്ചത്.