നാളെ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി . മസ്കത്ത് ഇന്ത്യൻ സ്കൂളിൽ തന്നെയാണ് ഇത്തവണയും പരീക്ഷ നടക്കുന്നത് . പരീക്ഷാർഥികൾ ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12 മണിക്ക് ഗേറ്റുകൾ അടക്കും.
പാസ്‌പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. കനത്ത സുരക്ഷാ ക്രമീകരണമാണ് പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത് . മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. രക്ഷിതാക്കൾ അടക്കമുള്ളവരെ സ്‌കൂൾ കോമ്പൗണ്ടിനുളിൽ പ്രവേശിപ്പിക്കില്ല .
കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത് എന്നാൽ ഈ വര്ഷം 270 ലേറെപ്പേർ പരീക്ഷ എഴുതുന്നുണ്ട് . പരീക്ഷ എഴുതുവാൻ സലാല, സൂർ, സൊഹാർ , ബുറൈമി പോലുള്ള ദൂരെ ദിക്കുകളിൽ നിന്നുള്ളവർ ഇന്നലെമുതൽ നഗരത്തിൽ എത്തി തുടങ്ങി . ഈ വർഷം കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം എന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുണ്ടായിരുന്നു എങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല …
![](https://inside-oman.com/wp-content/uploads/2023/02/IMG_20230225_085804.jpg)
![](https://inside-oman.com/wp-content/uploads/2023/04/WhatsApp-Image-2021-07-02-at-3.20.08-PM.jpeg)