ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘ ടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന സയൻസ് ഫെസ്റ്റിവൽ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് സമ്പന്നമായി.
പാരമ്പര്യേതര ഊർജ്ജ ശ്രോദസുകൾക്ക് ഊന്നൽ നൽകുന്നതായിരുന്നു മിക്ക സ്റ്റാളുകളും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുമുതൽ സോളാർ സിറ്റി വരെ ജന ശ്രദ്ധ നേടി. മറ്റ് പാരമ്പര്യേതര ഊർജ്ജ ശ്രോസ്സുകളും, ത്രീ ഡി പ്രിന്റിംഗ് തുടങ്ങി വിവിധങ്ങളായ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഒമാനിലെ അന്താരാഷ്ട്ര സ്‌കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശനത്തിന്റെ മുപ്പത് സ്റ്റാളുകൾ വിവിധ മേഖലകളിയായി വിന്യസിച്ചിട്ടുണ്ട്.
ശാസ്ത്ര പ്രചാരകൻ ഡോക്ടർ വൈശാഖൻ തമ്പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേരള വിങ് കൺവീനർ സന്തോഷ്, സംഘടക സമിതി ചെയർമാൻ വിൽസൺ ജോർജ് എന്നിവർ സംസാരിച്ചു . ഫെസ്റ്റ് സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു