പ്രതീക്ഷ ഒമാന്റെ ആഭിമുഖ്യത്തിൽ നാളെ മെയ് 5 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടത്തും. രാവിലെ 8.30 മുതൽ 12.30 വരെ ബോഷർ ബ്ലഡ് ബാങ്കിൽ വച്ചാണ് രക്തദാന ക്യാമ്പ് നടക്കുക. രക്തം നൽകാൻ ആഗ്രഹിക്കുന്നവർ ബോഷർ ബ്ലഡ് ബാങ്കിൽ എത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാജ്യത്തെ രക്ത ബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹഹര്യത്തി ലാണ് ” പ്രതീക്ഷ ഒമാൻ ” വീണ്ടും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വനം ഉൾക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും , അതിനാൽ കഴിയാവുന്നത്ര ആളുകൾ ഇതിൽ പങ്കാളികൾ ആകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു . നേരെത്തെ കോവിഡ് മഹാമാരിയുടെ സമയത്തും രക്തദാന ക്യാമ്പുകളും, പ്ളേറ്റ്ലെറ്റ് ദാനവും സംഘടിപ്പിച്ചപ്പോൾ കിട്ടിയ സ്വീകാര്യതയാണ് വീണ്ടും ക്യാമ്പ് സംഘടിപ്പിക്കാൻ പ്രചോദനം ആയതെന്നു പ്രസിഡണ്ട് റെജി കെ തോമസ് , സെക്രട്ടറി ശശികുമാർ , ട്രെഷറർ ജയശങ്കർ , കൺവീനർ ഷിനു എബ്രഹാം എന്നിവർ പറഞ്ഞു
Location: Bousher Blood Bank
Bousher, Opp. Royal Hospital.
https://maps.app.goo.gl/H7A…