ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി- കം എന്‍ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂ ളിൽ നടക്കും. മേയ് ഏഴിനാണ് പരീക്ഷ.
നടപടികൾ പൂർത്തിയാക്കാൻ പരീക്ഷാർഥികൾ ഒമാൻ സമയം 11.30ന് മുമ്പായി റിപ്പോർട്ട്ചെയ്യണം. ഉച്ചക് 12ന് ഗേറ്റുകൾ അടക്കും. പാസ്‌പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപക രണങ്ങളും അനുവദിക്കില്ല. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴി ഞ്ഞവർഷം നീറ്റ് പരീക്ഷാ ഒമാനിൽ നടന്നത്. നേരത്തേ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇ ന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.