നിരത്തുകളിൽ വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്നതിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200ഉം 15ലധികം യാത്രക്കാർ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, ട്രാക്ടറുകൾ, ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ട്രക്കുകൾക്കും ബസുകൾക്കും 400ഉം റിയാൽ പിഴ ഈടാക്കും.
അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാവുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലും പിഴ ചുമത്തും.