ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഷെഫ് മരിച്ചു. കാണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റ്യൻ (ഷാജി–52) ആണ് മരിച്ചത്. നാളെ നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30നു മസ്കത്തിലാണ് അപകടം.
ജോലിസംബന്ധമായി സഹപ്രവർത്തകരോടൊപ്പം വാനിൽ യാത്ര ചെയ്യവേ, നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും മാത്യുവും മറ്റൊരു സുഹൃത്തും തൽക്ഷണം മരിച്ചുവെന്നുമാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
സംസ്കാരം ഇന്ന് 2.30നു പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയിൽ. പരേതരായ സി.ഡി.ദേവസ്യ–ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പീരുമേട് കാഞ്ഞിരക്കാട്ടിൽ കുടുംബാംഗം ബിയാട്രീസ് മാത്യു. മക്കൾ: അലൻസോ, ആഞ്ജലീന.