ഒമാനിൽ തുടർച്ചയായി തകർത്ത് പെയ്ത മഴയെ തുടർന്നുണ്ടായ തണുത്ത കാലാവസ്ഥക്കുശേഷം രാജ്യം ചൂടിലേക്ക് നീങ്ങുന്നു.

ഈ മാസത്തിന്‍റെ ആരംഭത്തിൽതന്നെ വിവിധ ഗവർണറേറ്റുകളിൽ താപനില ഉയർന്നു തുടങ്ങിയിട്ടുണ്ട്. സൈഖ് ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവ സത്തെ താപനില 37 -42 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ്. മസ്ക ത് -39, സുഹാർ -37, സൂർ -39, ഇബ്ര -40, റുസ്താഖ് 39, ഹൈമ -42, ദുകം -38, ഖസബ് -37, ബുറൈമി -39, ഇബ്രി 40, നിസ്വ, തുംറൈത് -42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട താപനില.


അറബിക്കടലിൽ അനുഭവപ്പെടുന്ന ന്യൂനമർദം കാരണം ഒമാനിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മഴ ലഭിക്കാറുണ്ടെങ്കിലും അതിനൊത്തു രാജ്യത്തെ ചൂടും വർധിക്കുകയാണ്. വർഷാവർഷം തണുപ്പിന്‍റെ ശക്തി കുറ ഞ്ഞുവരുകയും ചെയ്യുന്നു. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് ഒമാനിൽ കൊടും ചൂട് അനു ഭവപ്പെടുന്നത്.


ഈ മാസങ്ങളിൽ ഉഷ്ണം 50 ഡിഗ്രി സെൽഷ്യസിനടു ത്തെത്താറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം മേയ് പകുതിയോടെ തന്നെ ചൂടിന്‍റെ കാഠിന്യം വർധിച്ചിരുന്നു. ഈ വർഷവും സമാനമായ അവസ്ഥ തന്നെയാകും എന്നാണ് വിലയിരുത്തുന്നത്

കൊടും ചൂട് കാരണ മുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴി വാക്കാൻ പുറത്ത്ജോലി ചെയ്യുന്നവർക്ക് നിർബന്ധിത മൂന്ന് മണിക്കൂർ ഉച്ചസമയ വിശ്രമം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർ പ്പെടുത്താറുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ സ്കൂളുകൾക്ക് വേനലവധിയും നൽകാറുണ്ട്.


ഈ വർഷം ആദ്യപാദത്തിന്‍റെ ഓരാ മാസവും ചൂട് ശരാശരിയിൽ കൂടുതലാണ്. പുറത്ത് ജോലിയെടുക്കുന്നവരാണ് താപനിലയുടെ പ്രയാസങ്ങള്‍ നേരിട്ട് അനുഭവിക്കുന്നത്. ചൂട്കനക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.

നിര്‍ജലീകരണം തടയാനും തളര്‍ച്ച അനുഭവപ്പെടാതിരിക്കാനും അവശ്യമായ വെള്ളം കുടിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *