മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്‌സ് ഹാളിൽ നാഷണൽ മ്യൂസിയത്തിന്‍റെ കോർണർ തുറന്നു. ഒമാൻ എയർപോർട്ട്സും നാഷണൽ മ്യൂസിയവും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന്റെ ഭാഗമായാണിത്.

ഉദ്ഘാടന ചടങ്ങിൽ ഒമാൻ എയർപോർട്ട് സി.ഇ.ഒ ഷെയ്ഖ് അയ്മാൻ ബിൻ അഹമ്മദ് അൽ ഹൊസാനി, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവി എന്നിവർ പങ്കെടുത്തു. യാത്രക്കാരന്റെ സാംസ്കാരിക അനുഭവം സമ്പന്നമാക്കുകയും ഒമാനും അതിന്റെ പരിഷ്കൃത ചുറ്റുപാടുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ കഥകൾ വിവരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒമാൻ എയർപോർട്ട്സുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിയെ നാഷണൽ മ്യൂസിയം കോർണറിന്റെ ഉദ്ഘാടനമെന്ന് അൽ മൂസാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *