മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ മുന്നിലെത്തി എയർലൈൻ, ഹോട്ടൽ റിസർവേഷനുകൾക്കായുള്ള പ്രശസ്തമായ ” വീഗോയുടെ ” കണക്കനുസരിച്ച്, 2022 ലെ പതിനാറാം സ്ഥാനത്തിൽ നിന്നും ഒമാൻ ഈ വർഷം പന്ത്രണ്ടാം സ്ഥാനത്തെത്തി .
2023 ന്റെ ആദ്യപാദത്തെ കണക്കു പ്രകാരമാണിത് .മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഇഷ്ടപ്പെട്ട സ്ഥലമെന്ന നിലയിൽ ഈജിപ്ത് ഒന്നാം സ്ഥാനത്തെത്തി, സൗദി അറേബ്യ, തൊട്ടുപിന്നാലെ ഇന്ത്യ, തുടർന്ന് യുഎഇ. എന്നീ രാജ്യങ്ങളാണ് . മിഡിൽ ഈസ്റ്റിൽ ആളുകൾ സന്ദർശിക്കാൻ ഇഷ്ട്ടപെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഏറെ മുന്നിലാണെന്നും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ഫ്ലൈറ്റ് , ഹോട്ടൽ ബുക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണ്ണയിച്ചത് എന്നും ” വീഗോ ” വ്യക്തമാക്കി.