പ്രവർത്തനപരമായ കാരണങ്ങളാൽ മെയ് 3 , 4 , 5 തിയ്യതികളിലെ മസ്കറ്റിലേക്കുള്ള സർവീസുകൾ ഉൾപ്പടെ ” ഗോ ഫസ്റ്റിന്റെ “എല്ലാ സർവീസുകളും റദ്ദാക്കിയതായി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു . ഇതുമൂലം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിനു ക്ഷമ ചോദിക്കുന്നതായും , ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ അതോടൊപ്പം മറ്റേതു സഹായവും നൽകാൻ തയ്യാറാണ് എന്നും പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട് .

റദ്ദാക്കിയ സർവീസുകളിൽ ബുധനാഴ്ചയിലെ മസ്കറ്റ് -കണ്ണൂർ , കണ്ണൂർ – മസ്കറ്റ് , വ്യാഴാഴ്ചയിലെ മസ്കറ്റ് – കൊച്ചി സർവീസുകളും ഉൾപ്പെടും . യാത്രക്കാർ 1800 2100 999 എന്ന നമ്പറിൽ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടുകയോ അതല്ല എങ്കിൽ feedback@flygofirst.com ഇ മെയിലിൽ ആവശ്യം അറിയിക്കണം എന്ന് എയർലൈൻ അറിയിച്ചു.

അമേരിക്ക ആസ്ഥാനമായുള്ള ജെറ്റ് എഞ്ചിൻ നിർമ്മാതാക്കൾ എഞ്ചിനുകൾ വിതരണം ചെയ്യാത്തതിനാലാണ് സർവീസുകൾ അടിയന്തിരമായി നിർത്തലാക്കേണ്ടി വന്നതെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ എ .എൻ.ഐ റിപ്പോർട്ട് ചെയ്തു . അതെ സമയം ” ഗോ ഫസ്റ്റിന്റെ ” അപ്രതീക്ഷിത നടപടിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് . യാത്രക്കാരിൽ ചിലർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും പരാതി നൽകുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *