കലാ സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയാണ് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്‌. ഈ കൂട്ടായ്മയുടെ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 വെള്ളിയാഴ്ച ബർക്ക ഹൽബാനിലുള്ള അൽ നയിം ഫാമിൽ വെച്ച് “മഹർജാൻ ചാവക്കാട് 2023” എന്ന പേരിൽ അൽ നമാനി കാർഗോയുടെ സഹകരണത്തോടെ ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു.

നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് വി.സി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് രക്ഷാധികാരി മുഹമ്മദുണ്ണി (അൽ നമാനി കാർഗോ) ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു, മൺമറഞ്ഞ മുൻ സെക്രട്ടറി ഉണ്ണി ആർട്ട്സിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടങ്ങിയ ചടങ്ങിൽ സെക്രട്ടറി അബ്ദുൽ ഖാദർ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്‌, ഒമാൻ ചാപ്റ്റർ കഴിഞ്ഞ കാലങ്ങളിൽ ഒമാനിലും ചാവക്കാടുമായി നടത്തിയ സദുദ്യമങ്ങളെ കുറിച്ച് വിലയിരുത്തി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മക്കളും ചേർന്ന് നടത്തിയ കലാപരിപാടികൾ “മഹർജാൻ ചാവക്കാട് 2023” ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉണർവേകി.

പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ തിച്ചൂർ സുരേന്ദ്രൻ ആശാനും, മനോഹരൻ ഗുരുവായൂരും സംഘവും ചേർന്ന് നടത്തിയ പഞ്ചവാദ്യം, ശിങ്കാരിമേളവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായിരുന്നു.

സുബിൻ സുധാകരന്റെ നേതൃത്വത്തിൽ ഒരുക്കു കൂട്ടിയ ഉത്സവത്തിന് മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ, അബ്ദുൽ അസീസ്, ഷാജിവൻ,
മനോജ് നെരിയബിള്ളി, ഇല്ല്യാസ് ബാവു, നസീർ ഒരുമനയൂർ, ബാബു തെക്കൻ, മൻസൂർ അക്ബർ, രാജീവ് റ്റി.ടി, സനോജ്, ശിഹാബുദ്ദീൻ അഹമ്മദ്, ഫൈസൽ വലിയകത്ത്, ഫാരിസ് ഹംസ, സോപാനം ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ട്രഷറർ ആഷിക്ക് മുഹമ്മദ്‌കുട്ടി കഴിഞ്ഞ കാലയളവിലെ കണക്കുകൾ അവതരിപ്പിച്ച്, പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് ഉത്സവത്തിന് കൊടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *