മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരളാ വിഭാഗം ഒരുക്കുന്ന “ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവൽ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നുവെന്ന് കേരളാവിങ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെസ്റ്റിവൽ അടുത്ത വാരാന്ത്യത്തിൽ (മെയ്‌ 5,6 തീയതികളിൽ) മസ്കറ്റ് നഗര സഭയുടെ അമരാത്ത് പാർക്കിൽ അരങ്ങേറുമെന്ന് അധികൃതർ വ്യക്തമാക്കി.

രണ്ടു ദിവസങ്ങളിലായി നാനൂറോളം കലാകാരന്മാർ വേദിയിൽ എത്തുമെന്നും ഫെസ്റ്റിവൽ ചെയർമാൻ വിൽ‌സൺ ജോർജ്‌ അറിയിക്കുകയുണ്ടായി. ഒമാൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ഫെസ്റ്റിവലിനു കൂടുതൽ മികവേകുമെന്നും ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവൽ ചെയർമാൻ വിൽസൺ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *