മുസന്ദം ഗവർണറേറ്റിലെ സിപ്‌ലൈനും ഒമാൻ അഡ്വഞ്ചർ സെന്ററും ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി യുടെ കാർമികത്വത്തിൽ ഉദ്ഘാടനം ചെയ്തു. ഒമാൻ അഡ്വഞ്ചർ സെന്ററിന്റെപ്രധാന ഇനങ്ങളിലൊന്നാണ് സിപ് ലൈൻ പദ്ധതി.ജലത്തിന

് മുകളിലൂടെയു ള്ള ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്ലൈൻ ആയതിനാൽ ഈ പദ്ധതി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്‍റെ സർട്ടിഫിക്കറ്റ്ചടങ്ങിൽ വിതരണം ചെയ്തു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സിപ്ലൈനിന്‍റെ പ്രവർത്തന സമയം. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്‌മെന്‍റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്‍റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നു പോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാ ണ് ഇതിന്‍റെ ലാൻഡിങ്പോയന്‍റ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള സിപ്‌ലൈൻ ആണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതു ള്ളത്.

സിപ് ലൈൻ പദ്ധതി യാഥാർഥ്യമായതോടെ സാഹസികത ഇഷ്ടപ്പെടുന്ന ലോക വിനോദസഞ്ചാരികൾക്ക് മുസന്ദ ത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അ നുഭവിക്കാൻ കഴിയും. കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷാ മാന ദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾ ക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സി പ്‌ലൈൻ സൈറ്റിലേക്കുള്ള റോഡിന്‍റെ നിർമാണവും പൂർത്തി യായിട്ടുണ്ട്. ഏകദേശം 1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആ രംഭിച്ചത്. കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകു മെന്നാണ്പ്രതീക്ഷിക്കുന്നത്.

വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസിക പ്രേമികളെയും ആകർഷി ക്കുന്നതിനൊപ്പം പ്രദേശത്തെ വി നോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *