സമസ്ത ഇസ്ലാമിക് സെൻറർ കമ്മിറ്റിക്ക് കീഴിൽ 37 വർഷത്തിന്റെ പാരമ്പര്യത്തിന്റെ പ്രൗഡിയോടെ പ്രവർത്തിച്ചുവരുന്ന ഹോളി ഖുർആൻ സ്റ്റഡി സെൻറർ മദ്രസ 2023 -2024 അധ്യായന വർഷത്തേക്കുള്ള വിദ്യാരംഭംവും കഴിഞ്ഞവർഷം മദ്രസയിൽ പൊതു പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന സദസ്സും ഏപ്രിൽ 29 ശനിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുമെന്ന് സദർ മുഅല്ലിം ഷംസുദ്ദീൻ ബാഖവി വെളിയമ്പ്ര അറിയിച്ചിരിക്കുന്നു. അലായ മദ്രസ ഹാളിൽ ആണ് പ്രസ്തുത പരിപാടി സംഗമിക്കുക.

വിശിഷ്ടാതിഥി ആമർ സുലൈമാൻ യസീദ് [മുൻ: ബലദിയ മുദീർ ] പങ്കെടുക്കുന്നതാണ്.
ഇബ്രായിലെ മലയാളി നിവാസികൾക്കിടയിൽ മത മൂല്യ അധിഷ്ഠിത ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച 37 വർഷത്തിന്റെ വിപ്ലവകരമായ മുന്നേറ്റം തുടരുന്നു. ഒന്ന് മുതൽ 12 ക്ലാസ് വരെ അഡ്മിഷൻ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ ചേർക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഷംസുദ്ധീൻ ബാഖവി (78723199 )
മഹ്മൂദ് ഹാജി (78132757)
നൗസീബ് സാഹിബ് (95600565 )
നൗഷീർ സാഹിബ് (99703639)
അഷ്ക്കർ സാഹിബ് (സഫാല) (93078686)

പുതിയ കളക്ഷനുമായി മാർക് ആൻഡ് സേവ്

Leave a Reply

Your email address will not be published. Required fields are marked *