ചെക്ക് ഇന്‍ ബാഗേജില്‍ അനുവദിക്കപ്പെട്ട 30 കിലോ, 2 പീസായി കൊണ്ടുപോകാം എങ്കിലും, ഒരു കാര്‍ട്ടണ്‍ ബോക്സ് ആയി മാത്രമേ അനുവദിക്കുന്നുള്ളൂ. ഒന്നുകില്‍ 30 കിലോ ഒരൊറ്റ കാര്‍ട്ടണ്‍ ബോക്സോ ബാഗോ, അല്ലെങ്കില്‍ ഒരു കാര്‍ട്ടണ്‍ ബോക്സ്, ഒരു ബാഗ് അല്ലെങ്കില്‍ രണ്ട് ബാഗ് ആയി ലഗേജ് കൊണ്ട്പോകാവുന്നതാണ്.
ടിക്കറ്റില്‍ തന്നെ, മാക്സിമം ഒരു കാര്‍ട്ടണ്‍ ബോക്സ് ആണ് അനുവദിക്കുക എന്നു വ്യക്തമാക്കിയിട്ടുണ്ട്.
പലരും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ സുഗമമായി യാത്ര ചെയ്തവരും ഉണ്ടെങ്കിലും ഈ നിയമം പാലിക്കാത്തത് കൊണ്ട് ധാരാളം പേരാണ് വിമാനത്താവളത്തിൽ ബുദ്ധിമുട്ടുന്നത്