ശുദ്ധ ഹാസ്യം കൊണ്ടും , നിഷ്കളങ്കമായ ചിരികൊണ്ടും മലയാളികളുടെ മനസ്സു കീഴടക്കിയ മാമുക്കോയയുടെ നിര്യാണം പ്രവാസലോകത്തും ദുഃഖം പടർത്തി.

നിരവധി തവണ മസ്കറ്റിൽ സ്റ്റേജ് ഷോകൾക്കും , സ്വകാര്യ പരിപാടികൾക്കും ആയി എത്തിയിട്ടുള്ള മാമുക്കോയ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരൻ ആയിരുന്നു …മാമുകോയയുടെ എണ്ണം പറഞ്ഞ ഡയലോഗ് ആയ ” ഗഫൂർക്ക ദോസ്ത് ” എന്ന പേരിൽ മസ്കറ്റിൽ പലയിടത്തും ചായക്കടകൾ ഉണ്ടായിരുന്നു .. ഗൾഫിലെത്തി ജോലി ചെയ്യാൻ അത്യാവശ്യം വേണ്ട അറബി വാക്ക് ” അസ്സലാമു അലൈക്കും ..വലയ്ക്കും അസ്സലാം ” എന്നത് വെറുമൊരു തമാശയല്ല ..യാഥാർഥ്യമാണ് എന്നത് പ്രവാസികൾക്ക് മാത്രം മനസിലാകുന്ന ഒന്നായിരുന്നു … ” ദുബായ് ” എന്ന സിനിമയിൽ ഉൾപ്പടെ മാമുക്കോയ അവതരിപ്പിച്ച പല പ്രവാസ കഥാപാത്രങ്ങളും ഒട്ടു മിക്ക പ്രവാസികളുടെയും ജീവിതത്തിൽ കണ്ടിട്ടുണ്ടാകും.

ഏതാനും മാസങ്ങൾക്കു മുൻപ് മസ്കറ്റിൽ എത്തിയ മാമുക്കോയ അന്ന് പരമ്പരാഗത ഒമാനി വേഷമണിഞ്ഞാണ് എത്തിയത് ., വീണ്ടും മസ്കറ്റിലേക്കു വരുവാനും , ഇവിടെയുള്ള ആളുകളെ കാണുവാനുമുള്ള ആഗ്രഹം കുറച്ചു നാളുകൾക്കു മുൻപ് കൂടി സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു എന്ന് , ഒമാനിലേക്ക് മാമുക്കോയയെ കൊണ്ടുവന്ന അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ അബ്ദുൽ മജീദ് പറഞ്ഞു.

അന്നും തന്റെ ശുദ്ധ ഹാസ്യം കൊണ്ട് മലയാളികളുടെ മനം കവർന്ന മാമുക്കോയയും ഓർമയായതോടെ എല്ലാ മലയാളികളെയും പോലെ ഓമനിലുള്ള മലയാളികൾക്കും ഏറെ വേദനയുണ്ടാക്കുന്ന വാർത്തയാണ് ..

Leave a Reply

Your email address will not be published. Required fields are marked *