ചെറിയ പെരുന്നാൾ സുദിനത്തിൽ
സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി
ദാറുൽ ഖുർആൻ മദ്റസയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെക്രട്ടറി ആബിദ് മുസ് ലിയാർ സ്വാഗതം പറയുകയും അബ്ദുൽ നാസർ ദാരിമി ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. മദ്റസ സ്വദർ മുഅല്ലിം ബശീർ ഫൈസി, ഫൈസൽ ഫൈസി, ഇർഷാദ് അൻവരി സംസാരിച്ചു.

മനുഷ്യനിൽ സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും പ്രാധാന്യം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് റമദാൻ നാളുകളിൽ നാം അനുവർത്തിക്കുന്ന സാഹോദര്യം മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഉൾപ്രേരകങ്ങളായി മാറണമെന്ന് റമദാൻ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
മൊയ്തീൻ നെല്ലായ, അബ്ദുൽ നാസർ കണ്ണൂർ, അബ്ദുൽ അസീസ് തൃശ്ശൂർ, ശുഐബ് ഫൈസി, റാഫി തളിക്കുളം തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. പ്രത്യേക പ്രാർത്ഥനാ മജ്ലിസും ചായ സൽകാരവും ഉണ്ടായി. ചsങ്ങിൽ പങ്കെടുത്ത സഹകരിച്ച എല്ലാവർക്കും ഫൈസൽ ആലപ്പുഴ നന്ദി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *