അൽഖുവൈർ കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ആഘോഷം സംഘടിച്ചു. അൽ ഖുവൈർ ഓഫീസിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ബി എം ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ ഉത്ഘാടനം ചയ്തു.
ഉമർവാഫി നിലമ്പൂർ ഈദ് സന്ദേശം നൽകി തുടർന്ന് പ്രവർത്തകരുടെ കലാ പരിപാടികൾ അരങ്ങേറി. ഭാരവാഹികളായ കരീം കെ പി, മുഹമ്മദ് കുട്ടി വയനാട്, സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, ബഷീർ മാഹി, മൊയ്‌തുട്ടി പട്ടാമ്പി, ശറഫുദ്ധീൻ പുത്തനത്താണി എന്നിവർ പങ്കെടുത്തു വാഹിദ് മാള സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി