ചെറിയ പിറന്നാളിനോട് അനുബന്ധിച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ ആഭിമുഖ്യത്തിൽ ഈദ് മിലൻ സംഘടിപ്പിച്ചു . ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു ആളുകളാണ് പങ്കെടുത്തത് . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാതിഥി ആയിരുന്നു .
ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലുകള മലബാർ വിങ്, ഹൈദരാബാദ് വിങ്, ഉറുദു വിങ്, ഡെക്കാൻ വിങ് എന്നിവയുടെ ആഭിമിഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് . എല്ലാ വർഷവും ഈദ് ദിനത്തിൽ സംഘടിപ്പിക്കാറുണ്ടായിരുന്ന ഈദ് മിലൻ കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷമായി ഉണ്ടായിരുന്നില്ല .
വിവിധ കലാപരിപാടികൾ , മൈലാഞ്ചി ഇടൽ, ഫേസ് പെയിന്റിംഗ് , എന്നിവയ്ക്ക് പുറമെ വിവിധ പ്രദേശങ്ങളിലെ തനത് ഭക്ഷണങ്ങളും പരിപാടിയിൽ വിതരണം ചെയ്തു