ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഇന്ന് രാത്രി 11 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ഷർഖിയ, മസ്‌കറ്റിന്റെ ചില ഭാഗങ്ങൾ, അൽ വുസ്ത, അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, അൽ ദാഹിറ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ കനത്ത ഇടിമിന്നലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
20 മില്ലിമീറ്റർ മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കും. 15 മുതൽ 50 kt (28-90 km/h) വേഗതയിൽ ഇടിമിന്നലോട് കൂടിയ കാറ്റും ഉണ്ടാകും.
മഴക്കാലത്ത് മുൻകരുതലുകൾ എടുക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിക്കുന്നു.