സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ 48 മണിക്കൂറിനിടെ രണ്ടാം തവണയും ശക്തമായ ചുഴലിക്കാറ്റ് വീശി അടിച്ചു
ഒമാൻ കാലാവസ്ഥ വകുപ്പ്പുറത്തിറക്കിയ പ്രസ്താവനയിൽ “ഇടിമിന്നലുകൾക്കൊപ്പം വരുന്ന ഒരു തരം ചുഴലിക്കാറ്റുകൾ ഇന്ന് ഉച്ച തിരിഞ്ഞ് ജാലൻ ബാനി ബു അലിയിൽ വീശിയടിച്ചതായി പറയുന്നു.
ശനിയാഴ്ച വീശിയടിച്ച കൊടുങ്കാറ്റ് ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും നിരവധി സ്വത്തുക്കൾക്ക് നാശം ഉണ്ടാവുകയും ചെയ്തിരുന്നു.
സൗത്ത് ഷർഖിയ ( ബുആലി, ബൂ ഹസൻ,അൽ കാമിൽ) ഭാഗങ്ങളിലേക്കോ, തിരിച്ചോ യാത്ര ചെയ്യേണ്ടവർ യാത്ര മാറ്റിവെക്കുകയോ,സുരക്ഷ മുൻ കരുതൽ സ്വീകരിക്കുകയോ ചെയ്യുക.ഇപ്പോഴും കനത്ത ഇടി മിന്നലോട് കൂടിയ മഴ പെയ്യുന്നതായാണ് വിവരം.