റുവി കെ.എം.സി.സി ചെറിയ പെരുന്നാൾ ആഘോഷ സംഗമം സംഘടിപ്പിച്ചു. പെരുന്നാൾ നിസ്കാരനന്തരം റുവി കെ.എം.സി സി ഹാളിലായിരുന്നു പരിപാടി റുവി എം.സി.സി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷമീർ പാറയിൽ ഉദ്ഘാടനം ചെയ്തു, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡണ്ട് അഷ്രഫ് കിണവക്കൽ പെരുന്നാൾ സന്ദേശം കൈമാറി.
മുഹമ്മദ് ഷാ കൊല്ലം, അബ്ദുൽ അസീസ് സഹം, ചന്ദ്രിക അബ്ദുള്ള, ഷുഹൈബ് പാപിനിശ്ശേരി, സുലൈമാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ലേബർ കേസുകൾ തീർപ്പാകാതെയും വിസയും പാസ്‌പോർട്ടുമില്ലാതെ ജോലി നഷ്ടപ്പെട്ടും മറ്റും മൂന്ന് മാസത്തോളമായി റുവി പരിസരത്ത് കഴിയുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് റുവി എം.സി.സി ആഹാരം വിതരണം ചെയ്തു.
കെ. എം.സി.സിയുടെ കാര്യദർശ്ശി അമീർ കാവനൂർ സ്വാഗതവും ട്രഷറർ മുഹമ്മദ് വാണിമേൽ നന്ദിയും പറഞ്ഞു. ആഘോഷ പരിപാടികൾക്ക് റുവി കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകി.