മബെല കെഎംസിസി യുടെയും മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കന്ററി ഖുർആൻ മദ്രസ്സയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മബെലയിൽ രണ്ടിടത്ത് പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു.
മബെല ബി പി യിൽ ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷന് സമീപം അൽ മദീന ഹൈപ്പർ മാർക്കറ്റിനു എതിർവശം ഉള്ള മസ്ജിദിൽ രാവിലെ 7:15 ന് നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിന് ഷക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകി.
മബെല ഇന്ത്യൻ സ്കൂളിന് സമീപം ഹയാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബി നേതൃത്വം നൽകി . നമസ്കാര ശേഷം പായസ വിതരണവും നടത്തി.