മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ന് രാവിലെ ഈദുൽ ഫിത്തർ നമസ്‌കാരം നടത്തുകയുണ്ടായി.
ഒമാൻ സുൽത്താനോടൊപ്പം, രാജ്യത്തെ മന്ത്രി സഭയിലെ വിവിധ വകുപ്പുകളിലെ മന്ത്രിമാർ, വിലായത്തുകളിലെ അധികാരികൾ , ഷൂറാ കൗൺസിൽ അംഗങ്ങൾ , ഒമാൻ സായുധ സേനകളുടെ കമാൻഡർമാർ, മറ്റ് സൈനിക, സുരക്ഷാ ഏജൻസികൾ, ഇസ്ലാമിക നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ എന്നിവരും ഈദ് അൽ ഫിത്തർ പ്രാർത്ഥനകൾ നടത്തി. .


