ഈദുൽ ഫിത്റിന്‍റെ ഭാഗമായി ഈ വർഷം വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദുഗാഹുകൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പലയിടത്തും ചെറിയ രീതിയലലായിരുന്നു ഈദുഗാഹുകൾ നടത്തിയിരുന്നത്. എന്നാൽ, ഈ വർഷം പൂർണതോതിൽ ഈദുഗാഹുകൾ ഒരുക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സംഘാടകർ. വിവിധ സഥലങ്ങളിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും

മസ്കറ്റ് അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദിൽ രാവിലെ എട്ട് മണിക്ക് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് മുസ്തഫ റഹ്മാനി വെളിയങ്ങോട് നേതൃത്വം നൽകും

സമസ്ത ഇസ്ലാമിക്‌ സെന്റർ ഇബ്ര പെരുന്നാൾ നിസ്ക്കാരസമയം

ഇബ്ര അലായ യഹ്‌യ മസൂദ് മസ്ജിദ് – ശംസുദ്ധീൻ ബാഖവി ഉസ്താദ് – 7.30.

ഇബ്ര സഫാല അസ്മ മസ്ജിദ് -(ബാങ്ക് മസ്കറ്റ് പിറക് വശം)
അമീർ അൻവരി ഉസ്താദ് – 7.30

സൗത്ത് ബാത്തിനായിൽ സമസ്ത ഇസ്ലാമിക് സെന്റർ തർമത്ത് മിസ്ബഹുൽ അനാം മദ്രസയുടെ ആഭിമുഖ്യത്തിൽ പുലർച്ചെ ഏഴുമണിക്ക് മക്ക മാർക്കറ്റ് പരിസരത്ത് പെരുന്നാൾ നമസ്കാരം നടക്കും. സ്ത്രീകൾക്ക് മദ്രസ്സ ഹാളിലും സൗകര്യം ഉണ്ടാകും

അസൈബ സഹ്വ ടവറിന് പിൻവശം ഫുട്ബാൾ ടർഫിൽ നടക്കുന്ന ഈദ്ഗാഹിന് ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സമയം 6.30 .
മബേല മാൾ ഓഫ് മസ്കറ്റിനു സമീപം അൽ ശാദി ഫുട്ബോൾ ഗ്രൗണ്ട്: ഡോ. നഹാസ് മാള -6.25, ബർക സൂഖ് മറീന: റഹ്മത്തുല്ല മഗ്‌രിബി-6.30,
മുസന്ന തരീഫ് ഷൂ പാര്‍ക്കിന് പിന്‍വശം: അബ്ദുല്‍ അസീസ് വയനാട് -6.15, സുവൈഖ് ഖദറ റൗണ്ട് എബൗട്ട് അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം: ഹാഫിസ് ജനൈസ്-6.15 സൂർ ബിലാദ് ആൽ ഹരീബ് ഗാര്‍ഡന്‍ : മുസ്തഫ മങ്കട-6.30, ബുഅലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ-6.30, നിസ്‌വ അൽ നസ്ർ ഗ്രൗണ്ട്: നൗഷാദ് അബ്ദുല്ലാഹ്- 6.30

ഖദറ സുന്നി സെന്ററിന് കീഴിൽ ഖദറ താജ് ഹൈപ്പർമാർക്കറ്റിനു പിറകുവശത്തുള്ള നാസർ മസ്ജിദിൽ രാവിലെ ഏഴുമണിക്ക് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ്‌ ഖാസിമി വാണിമേൽ നേതൃത്വം നൽകും.

ഒമാനിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന് കീഴിൽ നാളിടത്തു ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു. റൂവിയിൽ അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ പുലർച്ചെ  6.30 നു നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് സഫർ മാഹി നേതൃത്വം നൽകും.
വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ പുലർച്ചെ 6.30 നു ആരംഭിക്കുന്ന പെരുന്നാൾ നമസ്കാരം ഹാഷിം അംഗടിമുകർ നേതൃത്വം നൽകും
സീബിൽ അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം  കാലിഡോണിയൻ കോളേജ്  ഗേറ്റ് 2 പരിസരത്തു നടക്കുന്ന പെരുന്നാൾ നമസ്കാരം ഷെമീർ ചെന്ദ്രാപിന്നി നേതൃത്വം നൽകും പുലർച്ചെ 6.40 നാണ് ഇവിടെ നമസ്കാരം.
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ പുലർച്ചെ 6 : 40  നു നടക്കുന്ന പെരുന്നാൾ നമസ്കാരം ഗഫൂർ പാലത്തിന്റെ നേതൃത്വത്തിൽ ആകും നടക്കുക. 

മസ്കറ്റ് റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ എൻ. മുഹമ്മദ് അലി ഫൈസി യുടെ നേതൃത്വത്തിൽ പുലർച്ചെ 7.15 ന് പെരുന്നാൾ നമസ്കാരം നടക്കും
മത്ര ത്വാലിബ് മസ്ജിദ്:ശൈഖ്
അബ്ദുൽ റഹ്മാൻ മൗലവി-7.30 ന് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും.

സലാല ഗ്രാന്റ് മാൾ – സആദ ഏരിയ
ലുലു ഹൈപർമാർകറ്റിന്റെ എതിർവശം മസ്ജിദ് റുബാതിൽ രാവിലെ 8 മണിക്ക് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്
അബ്ദുള്ള അൻവരി മുടിക്കോട് നേതൃത്വം നൽകും ലൊക്കേഷൻ : https://maps.app.goo.gl/HrAUyy3BZWZiTpjD7

മസ്കറ്റ് കെഎംസിസി മബെല ഏരിയ കമ്മറ്റിയുടെ യും മബെല കെഎംസിസി ക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെയും സംയുക്തഭിമുഖ്യത്തിൽ മബെലയിൽ രണ്ടിടത്ത് പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നു.

മബെല ബി പി യിൽ ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷന് സമീപം അൽ മദീന ഹൈപ്പർ മാർക്കറ്റിനു എതിർവശം ഉള്ള മസ്ജിദിൽ രാവിലെ 7:15 ന് നടക്കുന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിന് ശാക്കിർ ഫൈസി തലപ്പുഴ നേതൃത്വം നൽകും.

ലൊക്കേഷൻ : Dropped pin
https://maps.app.goo.gl/yJtSHZjreitn2WZ57

മബെല ഇന്ത്യൻ സ്കൂളിന് സമീപം ഹയാ മസ്ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബിയാകും നേതൃത്വം നൽകുക. രാവിലെ 7:30 നാകും ഇവിടെ നമസ്കാരം നടക്കുക.

ലൊക്കേഷൻ : https://maps.app.goo.gl/amWUcHa8ePuvhqGy5?g_st=ic

മസ്കറ്റ് കെഎംസിസി റൂസ്താക് ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് ഗാഹും ഈദുൽ ഫിത്തർ സംഗമവും രാവിലെ 6:30 ന് റൂസ്താക് സൂക്കിൽ വച്ച് സി എ മൗലവി തിരുവമ്പാടിയുടെ നേതൃത്വത്തിൽ നടക്കും.

⭕️മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടക്കുന്ന ഈദ് ഗാഹിൽ ഡോ. നഹാസ് മാ
ള -രാവിലെ 6.25 ന് നേതൃത്വം നൽകും
⭕️സുഹാർ ഫലജ് ഓർക്കിഡ് പ്രൈവറ്റ് സ്കൂൾ പരിസരത്ത് നടക്കുന്ന ഈദ് ഗാഹിൽ അഫ്സൽ ഖാൻ -6.30 ന് നേതൃത്വം നൽകും.
⭕️ഇബ്രി സൂഖിന് സമീപം പെരുന്നാൾ നമസ്കാരത്തിന് ജമാൽ പാലേരി -6.30 ന് നേതൃത്വം നൽകും

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ) ആഭിമുഖ്യത്തിൽ മസ്കത്ത്, സീബ്, സലാല എന്നീ സ്ഥലങ്ങളിൽ ഈദ് ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

⭕️അൽ ഹൈൽ ഈഗിൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിൽ  നേതൃത്വം ഹംസ അഫ്ഹം അൽ ഹികമി , സമയം 6.25.

⭕️റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിൽ നേതൃത്വം അബ്ദു റഹ്മാൻ അൻസാരി , സമയം 6.25.

⭕️സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ
നടക്കുന്ന ഈദ് ഗാഹിൽ നേതൃത്വം മുജീബ് ഒട്ടുമ്മൽ , സമയം 6.50 .

വിശദ വിവരങ്ങൾക്ക് താഴെ യുള്ള നമ്പറുകളിൽ ബന്ധപ്പെടാം മസ്കത്ത് 9824 2217, സീബ് 9972 2488,  സലാല 7929 4848. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം, പാർക്കിംഗ് എന്നിവ ഈദ് ഗാഹ് കളിൽ ഒരുക്കിയിട്ടുണ്ട്.

മസ്കറ്റ് സുന്നി സെന്ററിന്റെയും കെഎംസിസി കോർണിഷ് ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോർണിഷ് റൗണ്ടബൗട്ടിന് സമീപമുള്ള മന്ദിരി മസ്ജിദിൽ രാവിലെ 7 :15 നു ചെറിയ പെരുന്നാൾ നമസ്കാരം നടക്കും.

സമസ്ത ഇസ്ലാമിക്‌ സെന്റർ ബർക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബർക സൂക്കിലെ ഷാഫി മസ്ജിദിൽ പുലർച്ചെ 7:15 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്  അംജദ് ഫൈസി മീനങ്ങാടി നേതൃത്വം നൽകും.

ഐ എം എ സലാല ഒരുക്കുന്ന ഈദ് നമസ്കാരം എട്ട് മണിക്ക് മസ്ജിദുൽ ഉമർ രവാസിൽ നടക്കും. എ ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

സലാല സുന്നി സെന്റർ ഒരുക്കുന്ന പെരുന്നാൾ നമസ്കാരം രാവിലെ എട്ടിനു മസ്ജിദ് ഹിബ്രിൽ ആകും നടക്കുക. അബ്ദുൽ ലത്തീഫ് ഫൈസി ആണ് നേതൃത്വം കൊടുക്കുന്നത്.

ഐ സി എഫ് സലാല സംഘടിപ്പിക്കുന്ന ഈദ് നമസ്കാരം മസ്ജിദ് ബാലാബിയിൽ രാവിലെ 7:30 നാണു നടക്കുക. അഷറഫ് ബഖവി അണ് നേതൃത്വം കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *