മസ്ക്കറ്റ് കെഎംസിസി സഹം ഏരിയ കോവിഡിന് ശേഷം വിപുലമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ പാണക്കാട് സയ്യദ് ഹാഷിർ അലി ശിഹാബ് തങ്ങൾ സംബന്ധിച്ചു .
നൂർ ഓഡിറ്റോറിയം സഹമിൽ വച്ച് നടന്ന ഗ്രാൻഡ് ഇഫ്താറിൽ വിവിധ സംഘടനാ നേതാക്കൾ, സമൂഹത്തിന്റെ വിവിധ തലത്തിലുള ആളുകൾ പങ്കെടുത്തു .ഇഫ്താർ സംഗമത്തിൽ പാണക്കാട് സയ്യദ് ഹാഷിർ അലി ശിഹാബ് തങ്ങൾ കെഎംസിസിയുടെ ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു .
സഹം കെഎംസിസി പ്രസിഡന്റ് ജാഫർ അൽജസീറ , ജനറൽ സെക്രട്ടറി മൻസൂർ അറക്കൽ തുടങ്ങിയ സഹം കെഎംസിസി നേതാക്കൾ നേതൃത്വം നൽകി