അർഹതപ്പെട്ട മെമ്പർമാരായ ആറ് പേർക്ക് മസ്കറ്റ് കെ എംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ റമദാൻ റിലീഫ് ഫണ്ട് വിതരണം മസ്കറ്റ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി BS ഷാജഹാൻ സാഹിബും കോഴിക്കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് എ.ആമിന ടീച്ചറും നിർവ്വഹിച്ചു. അൽഖൂദ് ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ഉള്ള പ്രവർത്തകരിൽ നിന്നും ഈ റമളാൻ മാസക്കാലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആറ് പ്രവർത്തകർക്കാണ് സഹായം നൽകിയത്..
പലപ്പോഴും പല സഹായങ്ങളും സാധാരണക്കാരായ പ്രവാസികൾക്ക് ലഭിക്കാതെ പോകുന്നു, അവരുടെ വിഷമങ്ങൾ ആരും മനസ്സിലാക്കാതെ പോകുന്നു എന്ന ചിന്ത ചർച്ച ചെയ്തു സാധാരണക്കാരായ പ്രവാസികളായ കെഎംസിസി മെമ്പർഷിപ്പ് ഉള്ളവർരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി മാത്രമായി അൽഖൂദ് കെഎംസിസി രണ്ടേകാൽ ലക്ഷം രൂപയോളം ഈ വർഷത്തെ റമദാൻ റിലീഫിനു വേണ്ടി ഉപയോഗിച്ചത്.
ഇവർക്കുള്ള സഹായങ്ങൾ അവരുടെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്..
ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ
അബ്ദുൽ കരീം പേരാമ്പ്ര, ഷാജഹാൻ തായാട്ട്, അബ്ദുൽ ഹക്കീം പാവറട്ടി, ഹമീദ് കുറ്റ്യാടി, ജാബിർ മയ്യിൽ, ഷദാബ് തളിപറമ്പ, ഫസലുറഹ്മാൻ, സി.വി.എം.ബാവ വേങ്ങര എന്നിവർ സംസാരിച്ചു.
ടി.പി. മുനീർ സ്വാഗതവും ഫൈസൽ മുണ്ടൂർ നന്ദിയും പറഞ്ഞു.