റമസാനിലെ ഇരുപത്തേഴാം രാവിന്റെ സന്തോഷത്തിൽ ജനലക്ഷങ്ങൾ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യംതേടി വിശ്വാസികൾ സംഗമിച്ചപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞുകവിഞ്ഞു.
മണിക്കൂറിലേറെ നീണ്ട നിശാ പ്രാർഥനകൾക്കുശേഷം ഖുർആൻ പാരായണം ചെയ്തും അനുബന്ധ പ്രാർഥനകളിൽ മുഴുകിയും ജനം പള്ളികളിൽതന്നെ കഴിച്ചുകൂട്ടി.ദൈവത്തിന്റെ അനുഗ്രഹവുമായി മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ലൈലത്തുൽഖദ്റിന്റെ പുണ്യം തേടിയാണ് വിശ്വാസികൾ പുലരുവോളം പള്ളികളിൽ പ്രാർഥനാ നിരതരായത്.