ഒമാന്റെ വിവിധ ഗവർണ്ണറേറ്റുകളിൽ വീണ്ടും വായു മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ ശക്തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
തെക്ക് വടക്കൻ ശർഖിയ , അൽ വുസ്ത, ദാഖിലിയ ഗവർണ്ണറേറ്റുകളിൽ ആണ് വായുമർദ്ദത്തിന്റെ ആഘാതം കൂടുതലായി ഉണ്ടാകുക , ഇത് അടുത്ത നാല് ദിവസം വരെ തുടർന്നേക്കാം .
അൽ ഹജർ പർവത നിരകൾക്കു സമീപം ആകാശം മേഘാവൃതമാകാനും , ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട് . ശക്തമായ പൊടിക്കാറ്റിനൊപ്പം ദൂരകാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം . ബുധൻ , വ്യാഴം ദിവസങ്ങളിൽ മഴയെ തുടർന്ന് വാദികൾ രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ താഴന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നവർ ജാഗ്രത പാലിക്കണം ,
വാദികൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സമയത്തു വാഹനവുമായി മുറിച്ചു കടക്കാൻ ശ്രമിക്കരുത് . ( അവലംബം ടൈംസ് ഓഫ് ഒമാൻ )