UAE ഉള്‍പെടെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയായേക്കാമെന്ന് അന്താരാഷ്ട്ര ആസ്ട്രോണമി സെന്റർ. അറബ് രാജ്യങ്ങളില്‍ വ്യാഴാഴ്ച പിറ കാണാന്‍ സാധ്യതയില്ലെന്ന് IAC ട്വിറ്ററില്‍ വ്യക്തമാക്കി.
നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലസ്കോപ് ഉപയോഗിച്ചോ പിറ കാണാന്‍ സാധ്യത കുറവാണെന്നും ഏപ്രില്‍ 21ന് റമദാന് 30 പൂര്‍ത്തിയാക്കി 22ന് ശവ്വാല്‍ ഒന്നാകാനാണ് സാധ്യതയെന്നും IAC വ്യക്തമാക്കി.