രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹച്ചര്യത്തിൽ വിശുദ്ധ റമദാനോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ എംബസ്സിയിൽ നടന്നു . ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് .
ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹിലാൽ അൽ സബ്തി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് അദ്ധ്യക്ഷത വഹിച്ചു . ആദ്യ ദിനം തന്നെ 300 യൂണിറ്റിലേറെ രക്തം ശേഖരിക്കാൻ സാധിച്ചതായി അംബാസഡർ പറഞ്ഞു . രക്തദാന ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാരെയും , രക്തദാതാക്കളെയും ചടങ്ങിൽ ആദരിച്ചു . ഏപ്രില്‍ 14ന് ആരംഭിച്ച ക്യാംപയിൽ ഏപ്രിൽ 19 വരെ എംബസി ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമയം. രക്തം ദാനം ചെയ്യൂ, ജീവന്‍ സംരക്ഷിക്കൂ എന്ന സന്ദേശത്തിലാണ് റമസാന്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചതിൽ ഇന്ത്യൻ എംബസ്സിക്കും , രക്തദാതാക്കൾക്കും ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു