മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി അൽ ഖൂദ് സീ ഷെൽ റെസ്റ്റോറന്റ് ഹാളിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
സംഗമം മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബർക്ക മുഘ്യതിതിയായി പങ്കെടുത്തു.
ജില്ല പ്രസിഡന്റ് ഫൈസൽ മുണ്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ആമുഖ പ്രസംഗം നടത്തി. ഹകീം ചെർപ്പുളശേരി റമദാൻ സന്ദേശം നൽകി. വിവിധ ജില്ല കമ്മിറ്റികളെ പ്രധിനിധികരിച്ച് കൊണ്ടും ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചു കൊണ്ടും നേതാക്കൾ പങ്കെടുത്തു.
അൻവർ നെടുങ്ങോട്ടൂർ നന്ദിയും പറഞ്ഞു.
മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുടെ പത്താം വാർഷികം വിപുലമായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.