ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക ബിസിനസ് ഗ്രൂപ്പായ വെസ്റ്റേൺ ഇൻറർനാഷണൽസിന്റെ പുതിയ സംരംഭമായ മാർക്ക് ആൻഡ് സേവ് ജിസിസി യിലെ നാലാമത്തെയും ഒമാനിലെ ആദ്യത്തേതുമായ ഷോറൂം ഇന്ന് മൊബൈലയിൽ ഗ്രാൻഡ് ഓപ്പനിങ് നിർവഹിച്ചു .
ലോകോത്തര ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഫാക്ടറികളിൽ നിന്നും നേരിട്ട് എടുത്ത് ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. മൊബൈലയിൽ ഒരുലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ മാർക്ക്&സേവ് എല്ലാ തരത്തിലുമുള്ള സ്റ്റേഷനറി, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, മൊബൈൽ ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ ഒരൊറ്റ കുടക്കീഴിൽ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്നു.
വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.മബേലക്കു പുറമെ ബർക്ക,അൽഖൂദ്,സൊഹാർ എന്നിവിടങ്ങളിൽ കൂടി സ്ഥാപനത്തിന്റെ ശാഖകൾ ഉടൻ പ്രവർത്തനം ആരംഭിക്കുംമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മൊബൈല ഷോറൂമിന്റെ ഉദ്ഘാടനം വെസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ കെ പി ബഷീറും സയ്യിദ് ഖാലിദ് അൽ ബുസൈദിയും ചേർന്ന് നിർവഹിച്ചു. പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങിൽ ഡയറക്ടർമാരായ കെ പി കുഞ്ഞബ്ദുള്ള, കെ പി ഹാരിസ്, നൗഫൽ കെ പി, മാർക്ക് & സേവ് ഓപ്പറേഷനൽ ഹെഡ് മുഹമ്മദ് ഫാസിൽ, മാനേജർ സഹദ് എന്നിവർ സന്നിഹിതരായിരുന്നു.
ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6