” ആദംസ് സൺസ് ” ഖുർആൻ മത്സരത്തിന്‍റെ 19ാമത് പതിപ്പ് വിപുലമായ രീതയിൽ നടന്നു. മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാംറി കാർമികത്വം വഹിച്ചു.
കൗമാരക്കാരെയും മുതിർന്നവരെയും മികച്ച രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്നതിനും മനഃപാഠമാക്കുന്നതിനും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 2004ൽ ആരംഭിച്ചതാണ് ആഡംസ് സൺസ് ഖുർആൻ മത്സരം
ഖുർആൻ ഫുൾ ഹിഫ്ള്, 15 ജുസുഅ് ഹിഫ്ള്, ഖുർആൻ പാരായണം 15 വയസ്സിന് മുകളിൽ, 15 വയസ്സിന് താഴെയുള്ളവർക്കുള്ള ഖുർആൻ പരായണം എന്നിങ്ങനെ നാല് വിഭാഗത്തിലായിരുന്നു മത്സരം.
. ഖുർആൻ ഫുൾ ഹിഫ്ള് വിഭാഗത്തിൽ ഹിഷാം മുഹമ്മദ് ലുത്ഫി ഒന്നാം സ്ഥാനം നേടി. അബ്ദുൾ അഹദ് അദ്‌നാൻ അബ്ദുൽ റഹ്‌മാൻ രണ്ടും മുഹമ്മദ് സുദേസ് ഖാൻ മൂന്നും സ്ഥാനങ്ങൾ നേടി. 15 ജുസുഅ് ഹിഫ്ള് വിഭാഗത്തിൽ മാസിൻ അൻസർ, സഈദ് മുഹമ്മദ് അൽ ഹബ്‌സി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 15 വയസ്സിന് മുകളിലുള്ളവർക്കുള്ള ഖുർആൻ പാരായണം മത്സരത്തിൽ ഉസാമ അൽ ദർവിഷ് ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്.
ഖാലിദ് അൽ ഷുകൈലി രണ്ടാം സ്ഥാനവും നേടി. സലിം അൽ മുഷർഫി, ഇബ്രാഹിം അബ്ദുൽ കാദിർ എന്നിവർ പതിനഞ്ച് വയസിന് താഴെയുള്ളവരുടെ ഖർആൻ പാരായണ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.മത്സരം വീക്ഷിക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു