ഒരു വിഭാഗം പ്രവാസികളുടെ വസ്ത്രധാരണ രീതിക്കെതിരെ പരാതി
ഒരു വിഭാഗം പ്രവാസികൾ രാജ്യത്തിന്റെ സംസ്കാരത്തെയും , പാരമ്പര്യത്തെയും ഹനിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ രീതി വ്യാപകമാക്കുന്നതായും അതിനെതിരെ ശക്തമായ നടപടി വേണമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു .

വിശുദ്ധ റമദാൻ മാസത്തിൽ മാന്യമായ വസ്ത്രധാരണം അനിവാര്യമാണെന്നും വിദേശികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . ഷോപ്പിംഗ്‌ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവടങ്ങളിൽ മാന്യമായ വസ്ത്രം ധരിച് അകത്തു കടക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവിടെയെല്ലാം
ആളുകൾ അശ്ലീലമായ വസ്ത്രധാരണം ചെയ്യുന്ന രീതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രദേശവാസികളുടെ ആശങ്ക വർദ്ധിച്ചുവരികയാണ്.

പലരും ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, രാജ്യത്ത് പ്രവാസികൾക്കായി നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡുകൾ കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സ്വദേശികളും, വിദേശികളും , സന്ദർശകരും പൊതുസ്ഥലങ്ങളിൽ മാന്യമായ വസ്ത്രം ധരിച്ചും സമൂഹത്തിന്റെ നിയമങ്ങൾ മാനിക്കണമെന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ അംഗം അമർ സലേം അൽ ഹസാനി പറഞ്ഞു.

“പൊതു സ്ഥലങ്ങളിൽ മര്യാദയില്ലാത്ത വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രകടനമല്ലെന്നും അത് മറ്റുള്ളവരെയും, നമ്മുടെ സംസകാരത്തെയും വൃണപ്പെടുത്തുമെന്നും അതോടൊപ്പം ഒമാന്റെ ഡ്രസ് കോഡ്, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് ഉപദേശം നൽകുന്നതിനായി ടൂറിസം മന്ത്രാലയം മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒരു കൗണ്ടർ സ്ഥാപിക്കുമെന്നും അൽ ഹസാനി കൂട്ടിച്ചേർത്തു.

അതോടൊപ്പം പൊതു മര്യാദയെ വ്രണപ്പെടുത്തുന്ന വസ്ത്രധാരണ ലംഘനം കണ്ടാൽ ജുഡീഷ്യൽ കൺട്രോൾ ഓഫീസറെ അറിയിക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്ന് അഭിഭാഷകനായ സലാ അൽ മുഖ്ബാലി പറഞ്ഞു.
( അവലംബം : ടൈംസ് ഓഫ് ഒമാൻ )

Leave a Reply

Your email address will not be published. Required fields are marked *