ഏപ്രിൽ 18 മുതൽ മെയ് 1 വരെ നേപ്പാളിൽ നടക്കുന്ന എ.സി.സി പ്രീമിയർ കപ്പിൽ ഒമാൻ ആത്മവിശ്വാസത്തോടെ ബാറ്റേന്തുമെന്ന് ഒമാൻ ക്രിക്കറ്റ് ഭാരവാഹികൾ അറിയിച്ചു . ടീമിന്റെ പരിശീലന ക്യാമ്പ് പൂർത്തിയായി .

ഏഷ്യൻ ക്രിക്കറ്റിലെ പത്തു അസ്സോസിയേറ്റ് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരക്കുക . ഈ ടൂർണമെന്റിൽ ജേതാക്കളാകുന്നവർ ഏഷ്യ കപ്പ് ക്രിക്കറ്റിലേക്ക് നേരിട്ട് യോഗ്യത നേടും എന്നതിനാൽ ടീമുകൾ എല്ലാം ഏറെ പ്രാധാന്യത്തോട് കൂടിയാണ് ടൂർണമെന്റിന് എത്തുന്നത് . സീഷാൻ മഖ്‌സൂദ് ആണ് ഒമാൻ ദേശീയ ടീമിനെ നയിക്കുന്നത് , പരിക്കിൽ നിന്നും മോചിതനായ അഖിബ് ഇല്യാസാണ് വൈസ് ക്യാപ്റ്റൻ .

ടൂർണമെന്റിൽ ജേതാക്കളായി ഏഷ്യാ കപ്പിന് യോഗ്യത നേടുന്നതിന് ഒപ്പം തന്നെ ജൂൺ – ജൂലൈ മാസത്തിൽ സിംബാവെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ളൻ തയ്യാറെടുപ്പു കൂടിയെന്ന് ഒമാനെ സംബന്ധിച്ച് ഈ ടൂർണമെന്റ് . ഒമാന് പുറമെ ആതിഥേയരായ നേപ്പാൾ , മലേഷ്യ, ഖത്തർ , യു.എ .ഇ, ഹോങ്കോങ് , സിംഗപ്പൂർ, കുവൈറ്റ്, ബഹറിൻ, സൗദി അറേബിയ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത് . നേപ്പാൾ ഉൾപ്പെടുന്ന കടുത്ത ഗ്രൂപ്പിലാണ് ഒമാൻ ഉൾപ്പെട്ടിരിക്കുന്നത് . ഏപ്രിൽ 19 ന് ഖത്തറിന് എതിരായാണ് ഒമാന്റെ ആദ്യ മത്സരം

Leave a Reply

Your email address will not be published. Required fields are marked *