വായു മർദ്ദത്തെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. സുഹാർ, ഖബൂറ, മസ്കത്ത് ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ആലിപ്പഴവും വർഷിച്ചു.
ഇന്ന് പെയ്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിൽ പാറയിടിഞ്ഞ് രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അമറാത്ത്-ഖുറിയത്ത് റോഡിലാണ് സംഭവം നടന്നതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, പരിക്കുകളൊന്നും ആർക്കും രേഖപ്പെടുത്തിയിട്ടില്ലെന്നും ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തത് ഗതാഗത തടസ്സം ഉണ്ടാക്കിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിൽ ചെവ്വാഴ്ചവരെ ഒറ്റപ്പെട്ടക്കും മഴക്കും ഇടി മിന്നിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.